കണ്ണൂർ ദസറയ്ക്ക് ആവേശമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്; 100 രൂപയ്ക്ക് നഗരക്കാഴ്ചകൾ കാണാം

കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകി നഗരത്തിൽ ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു. വർണ്ണവിളക്കുകളിൽ തിളങ്ങുന്ന കണ്ണൂർ നഗരത്തിന്റെ രാത്രിക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവരുടെ വലിയ തിരക്കാണ് ബസുകളിൽ അനുഭവപ്പെടുന്നത്. 100 രൂപ ടിക്കറ്റ് നിരക്കിൽ 40 മിനിറ്റ് നീളുന്നതാണ് ഈ പ്രത്യേക നഗരപ്രദക്ഷിണം. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് എ.കെ.ജി ആശുപത്രി, താണ, പ്ലാസ, മുനീശ്വരൻ കോവിൽ വഴി വീണ്ടും പഴയ ബസ് സ്റ്റാൻഡിൽ തിരിച്ചെത്തുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. പത്തുദിവസത്തെ സർവീസിന് ലഭിക്കുന്ന പ്രതികരണം മികച്ചതായാൽ കണ്ണൂരിൽ ഡബിൾ ഡെക്കർ സർവീസ് സ്ഥിരമാക്കാനും കെ.എസ്.ആർ.ടി.സിക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *