കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനുകൾക്കും ഉദ്യോഗസ്ഥർക്കും ആദരവ്. കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പാലനത്തിലും മികച്ച പ്രകടനം വിലയിരുത്തിയാണ് വളപട്ടണം പോലീസ് സ്റ്റേഷനെ ജില്ലയിലെ മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്. കണ്ണപുരം പോലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. മയക്കുമരുന്ന് കേസ് കണ്ടെത്തൽ, കളവുകേസ് തെളിയിക്കൽ, പരാതി പരിഹാരം തുടങ്ങിയവയിലെ മികവാണ് സ്റ്റേഷനുകളെ മുന്നിലെത്തിച്ചത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയിൽ നിന്ന് വളപട്ടണം എസ്.എച്ച്.ഒ ടി.എം. വിപിനും, കണ്ണപുരം എസ്.എച്ച്.ഒ എൻ.കെ. സഹദും അവാർഡുകൾ ഏറ്റുവാങ്ങി.
കണ്ണൂർ സിറ്റി പോലീസിൽ വളപട്ടണം മികച്ച സ്റ്റേഷൻ; കണ്ണപുരം രണ്ടാമത്
No comments on കണ്ണൂർ സിറ്റി പോലീസിൽ വളപട്ടണം മികച്ച സ്റ്റേഷൻ; കണ്ണപുരം രണ്ടാമത്
1 minute
Read Time

Previous Post
Next Post

