കുന്നോത്ത് റോഡ് കയ്യേറ്റം: പൊതുമരാമത്ത് വകുപ്പ് ഭൂമി തിരിച്ചുപിടിച്ചു; കെട്ടിടങ്ങൾ പൊളിച്ചുനീക്കി

തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ കുന്നോത്ത് ഹൈസ്കൂളിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ (PWD) ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ അധികൃതർ പൊളിച്ചുനീക്കി. മുന്നറിയിപ്പ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്തതിനെ തുടർന്ന്, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളുടെ പകുതിഭാഗം പൊളിച്ചുമാറ്റിയാണ് രണ്ട് സെന്റോളം ഭൂമി റവന്യു വകുപ്പിന്റെ സഹായത്തോടെ പിഡബ്ല്യുഡി തിരിച്ചുപിടിച്ചത്. തലശ്ശേരി മുതൽ വളവുപാറ വരെയുള്ള 54 കിലോമീറ്റർ പാതയിൽ വ്യാപകമായി സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്ന പരാതിയെത്തുടർന്ന് വരും ദിവസങ്ങളിലും കർശന പരിശോധനയും ഒഴിപ്പിക്കലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You May Have Missed